നിശ്ചയിച്ച തിയതിക്കും മുൻപേ ആശുപത്രി പണികഴിച്ച് ചൈന | China Builds Hospital In Record Time
Description
Coronavirus | Coronavirus China | Coronavirus India | China Hospital In Six Days
China has built a massive 1000-bed hospital in Wuhan, where a Coronavirus outbreak has caused widespread panic. The hospital is modelled around another hospital which China built in 2003 to contain the SARS epidemic. The hospital in Wuhan will have all the latest facilities, according to several media reports.
#CoronavirusChina #Coronavirus
വെറും ആറു ദിവസത്തിനുള്ളിൽ ചൈന അസുഖബാധിതരെ പരിചരിക്കാനായി പുതിയ ആശുപത്രി പണിയുമെന്ന വാർത്ത നവമാധ്യമങ്ങളിലെങ്ങും വലിയ ചർച്ചയായിരുന്നു. ആയിരം കിടക്കാനുള്ള ഒരു ഭീമൻ ആശുപത്രിയാണ് ചൈന പണിയുന്നത്. ഫെബ്രുവരി മൂന്നിനകം ആശുപത്രി പണിയാനാണ് സർക്കാരിന്റെ ഉത്തരവ്. ചൈനയിലെ മാധ്യമങ്ങൾ ആശുപത്രിക്കായി സ്ഥലം കുഴിക്കുന്ന ദൃശ്യങ്ങൾ കാണിച്ചിരുന്നു. രണ്ടായിരതിമൂന്നിൽ ചൈന ഇതേ പോലെ സാർസ് വൈറസ് ബാധ നിയന്ത്രിക്കാനായി ആശുപത്രി പണിതിരുന്നു. അതെ മോഡലിലാവും പുതിയ ആശുപത്രിയും പണിയുക എന്നാണ് റിപോർട്ടുകൾ. നേരത്തെ പണിതു വെച്ചിരിക്കുന്ന കെട്ടിട ഭാഗങ്ങൾ ആശുപത്രി പണിയാൻ നിശ്ചയിച്ചിരിക്കുന്ന സൈറ്റിൽ കൊണ്ട് വന്നു സംയോജിപ്പിക്കും. ഇങ്ങനെയാണ് ചൈന ആറു ദിവസത്തിൽ ആശുപത്രി കെട്ടിടം നിർമിക്കുക. കെട്ടിടം നിർമിക്കാനായി രാജ്യത്തിൻറെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ള മികവാർന്ന എഞ്ചിനീർമാരെ ചൈന വുഹാനിലേക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ നൂറ്റിയന്പത് സൈനികരെയും ചൈനീസ് സർക്കാർ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
ഇവർ ആശുപത്രി നിർമാണത്തിൽ പങ്കാളികളാകുമോ എന്നത് വ്യക്തമല്ല. ആശുപത്രിയിലേക്കുള്ള മരുന്ന് മറ്റു സാമഗ്രികളും അടുത്തുള്ള ആശുപത്രികളിൽ നിന്ന് എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കിടക്കകളും മറ്റു ഇലക്ട്രോണിക് സാമഗ്രികളും ഫാക്ടറികളിൽ നിന്ന് എളുപ്പത്തിൽ എത്തിക്കാനാകും. കെട്ടിട നിർമാണം തീർന്നത് മറ്റു പണികൾ വളരെ എളുപ്പത്തിൽ തീർക്കാനാകും. ചൈനീസ്കാരുടെ ഏറ്റവും വലിയ കറുത്ത് അവരുടെ എഞ്ചിനീയറിംഗ് മികവാണ്. അതിനാൽ കെട്ടിട നിർമാണം ചുരുങ്ങിയ സമയത്തിൽ തീർക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
രണ്ടായിരത്തി മൂന്നിൽ സാർസ് രോഗം പടർന്നു പിടിച്ചപ്പോൾ അസുഖം നിയന്ത്രിക്കാനായി ചൈന ഏഴു ദിവസത്തിലാണ് ആശുപത്രി നിർമിച്ചത്. അന്ന് നാലായിരത്തോളം പേരാണ് ആശുപത്രി നിര്മാണതയിൽ പങ്കു വഹിച്ചത്. അന്ന് നിർമിച്ച ആശുപത്രിയിൽ എക്സ്-റേ മുറികൾ, സീ-ടീ സ്കാൻ സൗകര്യം, ഐ സീ യു, മുതൽ പ്രത്യേക ലാബ് വരെ ഉണ്ടായിരുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ നിർമിച്ച ആശുപത്രി എന്ന ലോക റെക്കോർഡ് രണ്ടായിരതിമൂന്നിൽ ചൈന ഇത് മൂലം കൈ വരിച്ചിരുന്നു. തങ്ങളുടെ ഈ റെക്കോർഡ് തന്നെ തിരുത്താനാണ് ചൈന ഇത്തവണ ഇറങ്ങിയിരിക്കുന്നത്. അന്ന് അതിവേഗം ആശുപത്രി നിര്മിച്ചതിനാൽ വെറും രണ്ടു മാസം കൊണ്ടാണ് ചൈന സാർസ് രോഗത്തെ നിയന്ത്രണാധീനമാക്കിയത്.
അതെ സമയം, കോറോണവൈറസ് ബാധ നിയന്ത്രിക്കാനായി ചൈന വാൻ കരുതലുകളാണ് എടുത്തിരിക്കുന്നത്. ആദ്യത്തെ ആശുപത്രിയുടെ പണി ആരംഭിച്ചയുടനെ തന്നെ രണ്ടാമതൊരു ആശുപത്രി പണിയാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. ഇതും വളരെ പെട്ടെന്ന് തീർക്കാനാണ് സർക്കാർ പദ്ധതി.
--- Subscribe Now ---
https://goo.gl/sptHVG
#MalayalamNews #Keralanews
--- About Us ---
Folo News Malayalam is your one stop shop for all the latest news & updates in Malayalam. Folo News Malayalam features breaking stories from politics and entertainment
---Our Social Media---
Facebook: https://www.facebook.com/folonewsmalayalam
--- Subscribe Now ---
https://goo.gl/sptHVG
#MalayalamNews #Keralanews
--- About Us ---
Folo News Malayalam is your one stop shop for all the latest news & updates in Malayalam. Folo News Malayalam features breaking stories from politics and entertainment
---Our Social Media---
Facebook: https://www.facebook.com/folonewsmalayalam
Comments