The Most Viewed Videos of all Time
Welcome
Login / Register

Kurangumudi Tea Estate, Must Visit Unexplored Place In Valparai 2021

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

Sorry, only registred users can create playlists.
URL


Added by in Top 10
11 Views

Description

വാൽപ്പാറയിൽ അധികം സഞ്ചാരികൾ പോകാത്ത ഒരു ഇടം ആണ് കുരങ്ങുമുടി (Kurangumudi, Valparai)...വാൽപ്പാറയിൽ നിന്നും 13KM മാറി അപ്പർ ഷോളയാർ ഡാമിനോട് ചേർന്നാണ് കുരങ്ങുമുടി ടീ എസ്റ്റേറ്റ് സ്ഥിതി ചെയുന്നത്...നമ്മൾ മലക്കപ്പാറയിൽ നിന്നും വരുമ്പോൾ അപ്പർ ഷോളയാർ ഡാമിന്റെ കരയോട് ചേർന്നുള്ള ഭാഗത്ത് സ്ഥിരം ഡാമിന്റെ കാഴ്ചകൾ കാണാൻ നിർത്താറുണ്ട് അതിന്റെ നേരെ എതിർവശത്ത് ഡാമിന്റെ മറുകരയിൽ ആണ് കുരങ്ങുമുടി ടീ എസ്റ്റേറ്റ് ഉള്ളത്...വാൽപ്പാറയിൽ നിന്നും മലക്കപ്പാറ വരുന്ന വഴി 3KM കഴിയുമ്പോൾ വേളാങ്കണ്ണി മാതാവിന്റെ ഒരു ചെറിയ പള്ളി എത്തും, മാതാ ജംക്ഷൻ എന്നാണ് ആ ജംക്ഷന്റെ പേര് അവിടെ നിന്നും തിരിഞ്ഞാണ് കുരങ്ങുമുടിയിലേക്ക് പോകേണ്ട വഴി...കുരങ്ങുമുടി എന്ന് എഴുതിയ വലിയ ബോർഡ് നമുക്ക് അവിടെ കാണാൻ കഴിയും...

സഞ്ചാരികളുടെ എണ്ണം തീരെ ഇല്ലാത്തതിനാൽ ആളും ബഹളവും ഇല്ലാതെ നല്ല മനോഹരമായ തേയില തോട്ടങ്ങൾക്കിടയിലൂടെ ചുറ്റി വളഞ്ഞ വഴിയിലൂടെ കാഴ്ചകൾ ഒക്കെ കണ്ട് സുഖമായി പോകാം...വാൽപ്പാറ ഭാഗത്ത് കാണുന്ന തേയില തോട്ടങ്ങളെക്കാൾ കൂടുതൽ ഭംഗിയും നല്ല രീതിയിൽ പരിപാലിക്കുന്നതുമാണ് ഇവിടെ ഉള്ള തേയില തോട്ടങ്ങൾ...ഇടക്ക് കാടും പിന്നെ തേയില തോട്ടങ്ങളും ഇടവിട്ട് വരുന്ന രീതിയിൽ ആണ് ഇവിടെ ഭൂപ്രകൃതി ഉള്ളത്...മെഷീൻ ഉപയോഗിച്ച് തേയില നുള്ളുന്നതിനാൽ എവിടെ നോക്കിയാലും നല്ല അടുക്കും ചിട്ടയോടും കൂടി ഒരേ പോലെ ഇടവിട്ടാണ് ഇവിടെ തേയില ചെടികൾ നമുക്ക് കാണാൻ കഴിയുക...

കുരങ്ങുമുടിയിലേക്ക് തിരിയേണ്ട ഭാഗത്ത് നിന്നും ഒരു 4KM സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു ചെറിയ വളവിൽ ഒരു വ്യൂ പോയിന്റ്റ് ഉണ്ട്, അവിടെ നിന്നും നോക്കിയാൽ കുരങ്ങുമുടി എസ്റ്റേറ്റും അങ്ങകലെ തലയുയർത്തി നിൽക്കുന്ന റൊട്ടിക്കടയ് ഭാഗത്തെ മലനിരകളും നല്ല രീതിയിൽ കാണാൻ കഴിയും...വീണ്ടും മുന്നോട്ട് പോയി തേയില തോട്ടങ്ങളും കാടും പിന്നിട്ടാൽ അവസാനം വഴി അപ്പർ ഷോളയാർ ഡാമിന്റെ കരയിൽ അവസാനിക്കും, അവിടെ നമുക്ക് ഇറങ്ങി ഡാമിന്റെ കാഴ്ചകളും ഒക്കെ കാണാം...പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ കാട്ട്പോത്തുകളെ സ്ഥിരമായി കാണുന്ന ഒരു ഭാഗം ആണ് കുരങ്ങുമുടി...പോകുന്ന വഴിയിൽ ടീ എസ്റ്റേറ്റ് ഓഫീസുകളും, ഫാക്ടറികളും തേയില തോട്ടത്തിൽ പണിയെടുക്കുന്ന ജീവനക്കാരുടെ വീടുകളും മാത്രമേ ഉള്ളു, കടകളോ ഹോട്ടലോ ഒന്നും തന്നെയില്ല, ആകെയുള്ളത് കുരങ്ങുമുടിയിൽ അവസാനം എത്തുമ്പോൾ ഉള്ള കടയും ചായക്കടയും മാത്രം ആണ്...താമസിക്കാൻ ആയി ടീ എസ്റ്റേറ്റ്-നോട് ചേർന്ന സൗകര്യങ്ങൾ ഇവിടെ ലഭിക്കും കൂടെ ചുരുക്കം ചില റിസോർട്ടുകളും ഉണ്ട്... വാൽപ്പാറയിലെ സ്ഥിരം കാഴ്ച്ചകൾ കണ്ടു മടുത്തവർക്കും പുതിയതായി വാൽപ്പാറ പോകുന്നവർക്കും ഒരു 2 മണിക്കൂർ നേരം കൊണ്ട് വ്യസ്തമായ കാഴ്ചകളും ആസ്വദിച്ച് പോയി വരാൻ പറ്റുന്ന ഒരു നല്ല ലൊക്കേഷൻ ആണ് കുരങ്ങുമുടി...

Follow My Facebook Page - https://www.facebook.com/NatureTravellerByArunAju/

Valparai
Kurangumudi
Korangumudi
Kurangumudi Tea Estate
Kurangumudi View Point
Anamalai Tiger Reserve
Upper sholayar dam
7th Heaven
Injipara Tea Factory
Monica Tea Factory
Must Visit Unexplored Place In Valparai 2021
Un explored Valparai
Best tourist place in Valparai
Top 10 tourist location in Valparai
Wild life Valparai
Wild animals
Wild elephants
Indian gaur
Leopard
#valparai
#travelvlog
#travel
#travelvlogger
#naturetraveller
rank #1 in Google
rank #1 in YouTube
#Trending

Post your comment

Comments

Be the first to comment
RSS