Touristers Most Favourate Place (Top 10 വിനോദ സഞ്ചാര കേന്ദ്രം
Description
മുതലപ്പൊഴി, കുറച്ച് കാലം മുൻപ് വരെ ഇത് വെറുമൊരു കടൽത്തീരം മാത്രമായിരുന്നു. ഫിഷിങ് ഹാർബർ ലക്ഷ്യമിട്ട് പുലിമുട്ടുകൾ സ്ഥാപിച്ച് കടലിലേക്ക് പാതയൊരുക്കിയപ്പോൾ സമീപവാസികൾക്ക് തന്നെ കൗതുകമായി. കായലും കടലും സംഗമിക്കുന്ന, പ്രകൃതിയുടെ വരദാനമായ മുതലപ്പൊഴിയിൽ ഒരു പാലം കൂടി വന്നപ്പോൾ കാഴ്ചകൾക്ക് "ഡ്രോൺ എഫക്റ്റ്" ലഭിച്ചു. ആ സുന്ദരകാഴ്ചകൾ കാണാൻ, കടലിലേക്ക് നടക്കാൻ സഞ്ചാരികളുടെ ഒഴുക്കായി. ഒടുവിൽ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ നായകനായി നടൻ മോഹൻലാലും ഈ സുന്ദരതീരത്തെത്തി.
മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് തിരുവന്തപുരത്തെ തീരദേശങ്ങളിലാണ്. കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയെ അവിസ്മരണീയമാക്കിയപ്പോൾ, സീൻ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞപ്പോൾ അതിന് സാക്ഷിയായത് തുമ്പ, പെരുമാതുറ, മുതലപ്പൊഴി ഭാഗങ്ങളിലെ ജനങ്ങളായിരുന്നു. മഹാനടന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിതമായ, സ്വർഗതുല്യ കാഴ്ചകളൊരുക്കുന്ന മുതലപ്പൊഴിയുടെ വിശേഷങ്ങളിലേക്ക്.
മുതലകളുണ്ടായിരുന്ന 'മുതലപ്പൊഴി'
'മുതലപ്പൊഴി' എന്ന പേരു സൂചിപ്പിക്കുന്നത് പോലെ മുതലകൾ ഇവിടെയുണ്ടോയെന്ന സംശയം ആർക്കുമുണ്ടാകാം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തിൽ പണ്ട് മുതലകൾ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേൾവിയുണ്ട്. പഴമക്കാർ ഇപ്പോഴും ഈ കഥ ഇവിടുത്തെ സഞ്ചാരികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്.
തലവര മാറ്റിയ പാലം
കായലും കടലും സംഗമിക്കുന്ന ഇത്രയും മനോഹരമായ സ്ഥലം, അതും ഏരിയൽ വ്യൂവിൽ കാണാൻ കഴിയുക എന്നത് ഭാഗ്യമാണ്. പെരുമാതുറ-താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം വന്നപ്പോൾ യാത്രാ സൗകര്യം മാത്രമല്ല തീരദേശക്കാർക്കുണ്ടായത്. പാലത്തിന് മുകളിൽ കയറി കാണാൻ കഴിയുന്ന മനോഹരമായ കടൽ കാഴ്ചകൾ കൂടിയാണ് ലഭിച്ചത്. എന്നാൽ ഇന്ന് മുതലപ്പൊഴി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.
കടലിലേക്ക് നടന്നു പോകാം
Comments